മത്സരയോട്ടത്തിനിടയിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തളിപ്പറമ്പ്: മത്സരയോട്ടത്തിനിടെ അമിതവേഗതയിലെത്തിയ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരങ്ങാട് ആർ.ടി.എ ടെസ്റ്റ് ഗ്രൗണ്ടിനുസമീപം തീയ്യന്നൂരിൽ താമസിക്കുന്ന കോക്കുന്നുമ്മൽ ദിതീഷ് (29) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.15ഓടെ തളിപ്പറമ്പ് പൂക്കോത്തുനടയിലായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ ദിതീഷ് ജോലികഴിഞ്ഞ് തളിപ്പറമ്പ് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു. പൂക്കോത്തുനടയിലെ ആലിന് സമീപത്തെ വളവിൽ പിന്നാലെവന്ന ഓണിക്സ് ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിൽ പിൻചക്രം ബൈക്കിൽ കൊളുത്തി വലിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവി​െൻറ തലയിലൂടെ പിൻചക്രം കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു സ്വകാര്യബസുമായി മത്സരിച്ചോടുന്നതിനിടയിലാണത്രെ അപകടം. റോഡിൽ ചിതറിയ ശരീരഭാഗങ്ങളും രക്തവും ഫയർഫോഴ്സ് എത്തി കഴുകി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. തളിപ്പറമ്പിലെ ഓട്ടോഡ്രൈവർ പരിയാരം അമ്മാനപ്പാറ സ്വദേശി ദാമോദര​െൻറയും ഗീതയുെടയും മകനാണ്. സഹോദരൻ: നിതീഷ് (ബംഗളൂരു).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.