10 വയസ്സുകാരന്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

മംഗളൂരു: ബണ്ട്വാള്‍ കഞ്ചിനട്ക്കപദവില്‍ 10 വയസ്സുകാരന്‍ കരിങ്കല്‍ക്വാറിയില്‍ മുങ്ങി മരിച്ചു. കാഞ്ചിനട്ക്കപദവില്‍ ഹുസൈ‍​െൻറ മകന്‍ ഇര്‍ഫാനാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ ഹുസൈനും ഭാര്യ സീനത്തും ആശുപത്രിയില്‍ പോയതായിരുന്നു. അഞ്ചാംതരം വിദ്യാര്‍ഥിയായ ഇര്‍ഫാന്‍ സ്കൂള്‍ വിട്ടുവന്ന് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ക്വാറിയിലെ നീര്‍ക്കെട്ടില്‍ വീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.