കേളകം: അടക്കാത്തോട്--ശാന്തിഗിരി റോഡിലെ മോസ്കോയിൽ അനുമതിയില്ലാതെ പ്രവർത്തിച്ച പന്നിഫാം അടച്ചുപൂട്ടി. 16 പന്നികളെ പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാം അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയിരുന്നു. ഇത് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് കേളകം ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസ് സഹായത്തോടെ ഫാം അടച്ചുപൂട്ടി പന്നികളെ പിടിച്ചെടുത്തത്. ഇവയെ വാഹനത്തിൽ കയറ്റാനുള്ള നീക്കത്തിനിടെ നേരിയ സംഘർഷം ഉണ്ടായി. നടപടി വിശദീകരിച്ച പഞ്ചായത്ത് അധികൃതരുമായി ഫാമുമായി ബന്ധപ്പെട്ടവർ വാക്കേറ്റത്തിലേർപ്പെട്ടതിനെ തുടർന്ന് കൂടുതൽ െപാലീസ് എത്തിയാണ് രണ്ടു ഘട്ടങ്ങളിലായി 16 പന്നികളെ പിടിച്ചെടുത്ത് ലൈസൻസുള്ള ഫാമിലേക്ക് മാറ്റിയത്. എന്നാൽ, അവശേഷിച്ച അഞ്ചു പന്നികളെ വിട്ടുകൊടുക്കില്ലെന്ന ഫാം ഉടമയുടെ നലപാട് ശക്തമായ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് ഇവയെ 24 മണിക്കൂറിനകം മാറ്റിക്കൊള്ളാമെന്ന് ഫം ഉടമ രേഖാമൂലം ഉറപ്പുകൊടുത്തതോടെയാണ് മണിക്കൂറുകൾ നീണ്ട നടപടിക്ക് അവസാനിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ, വൈസ് പ്രസിഡൻറ് എ. രാജൻ, മെംബർമാരായ ജോയി വേളുപുഴ, തോമസ് വെട്ടുപറമ്പിൽ, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, തങ്കമ്മ സ്കറിയ തുടങ്ങിയവരും പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കേളകം, പേരാവൂർ എസ്.െഎമാരുടെ നേതൃത്വത്തിലുള്ള െപാലീസാണ് സംഘർഷം ഒഴിവാക്കിത്. ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നൂറോളം സമീപവാസികളും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.