വീടിന് തീപിടിച്ചു

ഏഴിലോട്: എടാട്ട് താമരംകുളങ്ങരയിൽ വീടിന് തീപിടിച്ച് മൂന്നരലക്ഷത്തി​െൻറ സാധനങ്ങൾ കത്തിനശിച്ചു. താമരംകുളങ്ങര റേഷൻകടക്ക് സമീപത്തെ നിട്ടൂർ വസന്തയുടെ വീടിനാണ് തീപിടിച്ചത്. ലാപ്ടോപ്പ്, കറൻസികൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. അടുത്ത കടക്കാരൻ അകത്തുനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാരെ വിളിച്ച് തീയണക്കുകയായിരുന്നു. വീട്ടുകാർ ഈ സമയത്ത് കുഞ്ഞിമംഗലത്ത് വസന്തയുടെ വീട്ടിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.