ചാന്ദ്രദിനം; വിദ്യാർഥികൾ ചന്ദ്രനിലേക്ക്​ 'പുറപ്പെട്ടു'

നടുവിൽ: ചാന്ദ്രദിനത്തി​െൻറ ഭാഗമായി നടുവിൽ ഹൈസ്കൂളിലെ വിദ്യാർഥികൾ ചന്ദ്രനിലേക്ക് യാത്രാപരിപാടി സംഘടിപ്പിച്ചു. ചന്ദ്രനിലുള്ളവയെല്ലാം ഒരു ക്ലാസ്മുറിയിൽ സജ്ജീകരിച്ച് ക്ലാസ്റൂമിനെ ചന്ദ്രനാക്കിമാറ്റുകയായിരുന്നു. പേടകങ്ങളും ചാന്ദ്രയാത്രികരും എല്ലാം ഒരുക്കി സജ്ജീകരിച്ച മുറിയിൽ ലൈറ്റുകൾ ഉൾപ്പെടെ ചന്ദ്രനിലേതിന് സമാനമാക്കിമാറ്റി. സയൻസ് ക്ലബി​െൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീൽ -ആംസ്ട്രോങ്, മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരികളെ ചന്ദ്രനിൽ ഇറങ്ങാൻ സഹായിക്കുകയും,---------- അപ്പോളോ 11, ഈഗിൾ, കൊളംബിയ എന്നീ പേടകങ്ങളും ഒരുക്കി. ആദിത്യ, വിസ്മയ് വി. ബാലു, അസ്ഫാന, ഇന്ദ്രജിത്ത്, അക്ഷയ് ആൽബി, അലീന, മുബഷിർ, നിസാം, സഫ്സാജ് എന്നീ വിദ്യാർഥികൾ നേതൃത്വം നൽകി. അധ്യാപകരായ ഷീബ, ബീന, സതി, ശാന്തി, പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ എന്നിവർ മാർഗനിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.