നിരോധിത പ്ലാസ്​റ്റിക് കാരിബാഗുകൾ കണ്ടെടുത്തു

പാനൂർ: കടവത്തൂർ ടൗണിൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടികൂടി. ശുചിത്വമിഷ​െൻറയും ആരോഗ്യവകുപ്പി​െൻറയും നേതൃത്വത്തിലാണ് കടകളിൽ റെയ്ഡ് നടത്തിയത്. നിരന്തരമായ ബോധവത്കരണം വ്യാപാരികൾ അവഗണിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ഉദ്യോഗസ്ഥർ കടകളിൽ കയറി വൻ പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതായി വ്യാപാരികൾ ആരോപിച്ചു. പാനൂരിൽ നാലാം ദിവസവും വൈദ്യുതി മുടങ്ങി പാനൂർ: മേഖലയിൽ തുടർച്ചയായ നാലാം ദിവസവും വൈദ്യുതി മുടങ്ങി. അറിയിപ്പില്ലാതെയാണ് പകൽമുഴുവൻ വൈദ്യുതി മുടങ്ങുന്നത്. ഇതുകാരണം ടൗണിലെ വ്യാപാര-നിർമണമേഖല സ്തംഭിച്ചു. ഏതെങ്കിലും പ്രദേശെത്ത വീടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽപോലും മേഖലയിലെ മുഴുവൻ വൈദ്യുതിയും ഓഫാക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.