മുഴപ്പിലങ്ങാട്^എടക്കാട് ദേശീയപാത അപകടക്കെണിയൊരുക്കി കുഴികൾ

മുഴപ്പിലങ്ങാട്-എടക്കാട് ദേശീയപാത അപകടക്കെണിയൊരുക്കി കുഴികൾ എടക്കാട്: അപകടക്കെണിയൊരുക്കി ദേശീയപാത. മുഴപ്പിലങ്ങാട് ടോൾബൂത്ത് മുതൽ എടക്കാട് പെട്രോൾ പമ്പ് വരെ വാഹനങ്ങൾ കുഴികളിൽവീണ് അപകടത്തിൽപെടുന്നത് തുടർക്കഥയാവുന്നു. ശനിയാഴ്ച അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ബൈക്ക് റെയിൽവേ സ്റ്റേഷനടുത്ത കുഴിയിൽവീണാണ് യുവാക്കൾ അപകടത്തിൽപെട്ടത്. അന്നേ ദിവസംതന്നെ തലശ്ശേരിയിൽനിന്ന് വരുന്ന ബൈക്ക് യാത്രികരായ ദമ്പതികളും അപകടത്തിൽപെട്ടിരുന്നു. നേരേത്ത എടക്കാട് പെട്രോൾപമ്പിന് സമീപം മാത്രമേ കുഴി രൂപപ്പെട്ടിരുന്നുള്ളൂ. എന്നാൽ, മഠംകുളം പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, എടക്കാട് ജങ്ഷൻ, ബൈപാസ് റോഡ് എന്നിവിടങ്ങളിലെല്ലാം കുഴികൾ രൂപപ്പെട്ടു. ബൈക്ക് യാത്രികരാണ് ഏറെയും അപകടത്തിൽപെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.