മാഹി: കാൽനൂറ്റാണ്ട് പിന്നിട്ട ഓർമകൾ ചികഞ്ഞെടുത്ത് മാഹിയിലെ പഴയ വിദ്യാലയാങ്കണത്തിൽ അവർ ഒത്തുകൂടി. ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഇപ്പോഴത്തെ മാഹി സി.ഇ. ഭരതന്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ 1989-90 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാർഥിനികളാണ് പ്രഥമസംഗമത്തിെൻറ ഭാഗമായി സ്കൂളില്‍ ഒത്തുകൂടിയത്. 'ഗുല്‍മോഹര്‍-90' എന്നപേരില്‍ നടത്തിയ സംഗമം അന്നത്തെ പ്രധാന അധ്യാപകനായിരുന്ന പി. രാമചന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മുൻ വൈസ് പ്രിന്‍സിപ്പല്‍ പി.സി. ദിവാനന്ദൻ അധ്യക്ഷത വഹിച്ചു. 1990ലെ സ്കൂൾ ലീഡറും സംഘാടകസമിതി ഭാരവാഹിയുമായ അഡ്വ. സംഗീത നരേന്ദ്രന്‍, ഡോ. മഹിജാ ജനാർദനൻ എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരായ എം. ലക്ഷ്മിക്കുട്ടി, പി. ഗംഗാധരന്‍, കെ. നാണു, സി.കെ. സരോജിനി, സി.ഡി. കാഞ്ചന, കെ. ഗിരിജ, എ.സി. പത്മരാജി, എം. വാസന്തി എന്നിവരെ ആദരിച്ചു. പൂർവവിദ്യാർഥികള്‍ സമാഹരിച്ച തുക സ്കൂളിെൻറ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രിന്‍സിപ്പലിന് കൈമാറി. 'ഗുല്‍മോഹര്‍--90'െൻറ പേരില്‍ രണ്ടു റോളിങ് ട്രോഫികളും സ്കൂളിന് നൽകി. വരും തലമുറക്കായി ഒരു ഗുല്‍മോഹര്‍ ചെടിയും സ്കൂൾ മുറ്റത്ത് നട്ടു. കെ.എം. സമീറ, എം. ആതിര, സീബാ ഉമ്മർ, സി.കെ. ബുഷറ, ശ്രീജ വിജയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.