കൂത്തുപറമ്പ്: വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തിൽ ഗ്യാസ് ഫർണസ് സ്ഥാപിക്കുന്നു. 65 ലക്ഷം രൂപ െചലവിൽ നിർമിക്കുന്ന ശ്മശാനത്തിെൻറ പ്രവർത്തനങ്ങൾ െസപ്റ്റംബറിൽ ആരംഭിക്കും. ഒരേസമയം രണ്ടു മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സംവിധാനമാണ് വിഭാവനചെയ്യുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ ഒരു ഫർണസ് മാത്രമാണ് സ്ഥാപിക്കുക. വർഷങ്ങളായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാന്തിവനം ശ്മശാനത്തിൽ നാലു ചൂളകളാണുള്ളത്. എന്നാൽ, വിറക് ഉപയോഗിക്കുേമ്പാൾ സംസ്കരണം പൂർത്തിയാകാൻ ഏറെ സമയം വേണ്ടിവരുന്നുണ്ട്. പരിസരവാസികൾക്ക് വിറകുചൂളകൾ പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. നഗരസഭാ എൻജിനീയറിങ് വിഭാഗമാണ് ശ്മശാനം രൂപകൽപന ചെയ്യുക. ഗ്യാസ് ശ്മശാനത്തിെൻറ സാങ്കേതികരീതികൾ പഠിക്കുന്നതിന് കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം. സുകുമാരെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം കതിരൂർ കുണ്ടുചിറയിലെ ഗ്യാസ് ശ്മശാനം സന്ദർശിച്ചിരുന്നു. വിശദമായ പ്ലാൻ തയാറാകുന്നതോടെ അടുത്തമാസം ടെൻഡർനടപടികൾ ആരംഭിക്കും. െസപ്റ്റംബറിൽ നിർമാണം ആരംഭിച്ച് 2018 മാർച്ചോടെ പൂർത്തിയാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. നിലവിലുള്ള ശ്മശാനം അപര്യാപ്തമായതിനെ തുടർന്നാണ് പുതിയ ഗ്യാസ് ശ്മശാനം നിർമിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. കോട്ടയം ഗവ: HSSS കെട്ടിടം ഉദ്- കൂത്തുപറമ്പ്: പൊതുവിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കാനുള്ള നടപടികൾ പൂർത്തിയായിവരുകയാണെന്നും പദ്ധതി ലക്ഷ്യത്തിലെത്താൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും ആരോഗ്യ സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൂത്തുപറമ്പ് കോട്ടയം മലബാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സങ്കൽപത്തിനതീതമായിട്ടാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. നാട്ടിൻപുറത്തെ പൊതുവിദ്യാലയങ്ങളിൽേപാലും മാറ്റം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസമേഖലയിലെ മാറ്റം യാഥാർഥ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി കെ.പി. മോഹനെൻറ എം.എൽ.എ ഫണ്ടിൽനിന്നുള്ള ഒരു കോടിയോളം രൂപ െചലവിട്ടാണ് ആധുനികരീതിയിലുള്ള ബിൽഡിങ് നിർമിച്ചത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മികച്ചനിലയിൽ കെട്ടിടം നിർമിച്ച കരാറുകാരനെയും എൻജിനീയറെയും മുൻ മന്ത്രി കെ.പി. മോഹനൻ ഉപഹാരം നൽകി ആദരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന, പഞ്ചായത്ത് അംഗം എം.എം. സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ടി. രാജൻ, വി.വി. കരുണൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. നസീർ, പി.പി. ചന്ദ്രൻ, പി.സി. അബ്ദുല്ലത്തീഫ്, വി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.