വായനപക്ഷാചരണം സമാപിച്ചു

നടാൽ: കുറ്റിക്കകം നോർത്ത് എൽ.പി സ്കൂളിൽ . നാട്ടുകാരായ എഴുത്തുകാരുടെ കൂട്ടായ്മ, വൈക്കം മുഹമ്മദ് ബഷീർ, ഡോ. -ടി.പി. സുകുമാരൻ, റസാഖ് കുറ്റിക്കകം അനുസ്മരണം, പത്രങ്ങളുടെയും നാട്ടുകാരായ എഴുത്തുകാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. സ്കൂൾ വികസനസമിതി ചെയർമാൻ നസീർ കല്ലത്ത് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് കെ.ടി. ബാബുരാജ് ഉദ്ഘാടനവും ജനു ആയിച്ചാൻകണ്ടി അനുസ്മരണവും സത്യൻ എടക്കാട് സമ്മാനദാനവും നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് അംഗം കെ. ശിവദാസൻ, അബൂബക്കർ എടക്കാട്, ജസീൽ കുറ്റിക്കകം, ഡോ. ചന്ദ്രൻ മുണ്ടക്കാട്, നജീബ് നടാൽ, എം.കെ. വിജയലക്ഷ്മി, മദർ പി.ടി.എ പ്രസിഡൻറ് ജ്യോതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി. ഉമാറാണി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.