ഇടറോഡുകളും ആ​െളാഴിഞ്ഞ പറമ്പുകളും മാലിന്യകേന്ദ്രം

കണ്ണൂർ: ഉറവിടസംസ്കരണമെന്ന ആശയങ്ങളും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമെല്ലാം വെറും കടലാസ്രേഖകൾ മാത്രമാകുന്നു. കണ്ണൂർ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള ഇടറോഡുകളും ആളൊഴിഞ്ഞ പറമ്പുകളിലും ഇന്നും മാലിന്യം വലിച്ചെറിയുന്നത് പതിവുകാഴ്ച. സ്വന്തം വീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടം ഉൾെപ്പടെയുള്ള മാലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിലാക്കി രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി പലരും ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും വലിച്ചെറിഞ്ഞ് കടന്നുകളയുന്നത്. വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും രാത്രികാലങ്ങളിൽ നഗരത്തിൽതന്നെ വലിച്ചെറിയുന്നുണ്ട്. നഗരത്തിൽ താവക്കര, തായത്തെരു, സിറ്റി, കക്കാട് തുടങ്ങിയ ഭാഗങ്ങളിലെ ആളൊഴിഞ്ഞ റോഡുകളിലും പറമ്പുകളിലുമാണ് വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നുമുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നത്. തെരുവുനായ്ക്കൾ ഇവ കടിച്ചുകീറുന്നതോടെ റോഡും ഫുട്പാത്തും ഒാവുചാലും മാലിന്യകേന്ദ്രമായി മാറുന്നു. ഒാവുചാലുകളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾെപ്പടെ കുമിഞ്ഞുകൂടുന്നത് റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നുണ്ട്. കാലവർഷമെത്തുന്നതിന് മുമ്പുതന്നെ ഒാവുചാലുകളെല്ലാം വൃത്തിയാക്കുമെന്നറിയിച്ചിരുന്നെങ്കിലും നടപ്പിലായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.