ജമ

സേവനപദ്ധതിക്ക് തുടക്കമായി പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഹൽഖയുടെ ഇൗവർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ നിര്‍വഹിച്ചു. ഹൽഖ നാസിം വി.എൻ. ഹാരിസ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 52 പേര്‍ക്കുള്ള മാസപെൻഷൻ പദ്ധതിയും റിലീഫും ഗ്രാമപഞ്ചായത്ത് അംഗം പ്രമീള യു.പി. സിദ്ദീഖ് മാസ്റ്ററിൽനിന്ന് ഏറ്റുവാങ്ങി. ഈവർഷം 150 വിദ്യാർഥികൾക്ക് സ്കൂൾകിറ്റും 110 കുടുംബങ്ങൾക്ക് റമദാൻകിറ്റും വിതരണംചെയ്തിരുന്നു. എട്ട്, ഒമ്പത്, 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കുള്ള സൗജന്യ ട്യൂഷൻക്ലാസ് ഈമാസം 26ന് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഹൽഖയുടെ മാസപെൻഷൻ പദ്ധതിയും റിലീഫും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം പ്രമീള യു.പി. സിദ്ദീഖ് മാസ്റ്ററിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.