സ്​റ്റാൻഡിങ്​ കമ്മിറ്റി ​അധ്യക്ഷസ്ഥാനത്തിന്​ കോൺഗ്രസ്​

കാസർകോട്: കടപ്പുറം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി എസ്. രഹ്നക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം നൽകണമെന്ന് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം നേതൃത്വം ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം യു.ഡി.എഫ് ലെയ്സൺ കമ്മിറ്റിക്ക് മുന്നിലെത്തിക്കാനാണ് ആവശ്യം ഉന്നയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തെ ഏറെ ആവേശത്തോടെയാണ് മുസ്ലിം ലീഗ് നേതൃത്വവും കാണുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം നൽകുന്നതിനോട് ലീഗിനും പ്രാഥമികമായി വിയോജിപ്പില്ലെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.