മംഗളൂരുവില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം തിങ്കളാഴ്ച

മംഗളൂരു: ഹജ്ജ് തീർഥാടകരുമായി ഈ സീസണിലെ ആദ്യവിമാനം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരം 4.15ന് പുറപ്പെടും. പരിശോധനകള്‍ ഉച്ച 1.30ന് തുടങ്ങും. രാവിലെ 11ന് ബജ്പെ അന്‍സാര്‍ സ്കൂളില്‍ യാത്രയയപ്പുണ്ടാവും. ചൊവ്വാഴ്ച 12.55നും ബുധനാഴ്ച 4.15നുമാണ് അടുത്ത ഹജ്ജ് വിമാനങ്ങൾ. ദക്ഷിണ കന്നട, ഉഡുപ്പി, കുടക്, ചിക്കമഗളൂരു, ഹാസന്‍ ജില്ലകളില്‍നിന്നായി 780 തീർഥാടകരാണ് ഇത്തവണ മംഗളൂരുവില്‍നിന്ന് യാത്രയാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.