'സ്വരൂപവിചാരം' ശിൽപശാല

കണ്ണൂര്‍: നാടോടി ഗോത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ ഫോക്‌ലാൻഡും തെയ്യം സഹയാത്രികരുടെ കൂട്ടായ്മയായ കൂറ്റും 'സ്വരൂപവിചാരം' ശിൽപശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൈല 22, 23 തീയതികളില്‍ കാനായി യമുനാ തീരം റിസോര്‍ട്ടിലാണ് പരിപാടി. ഉത്തരമലബാറിലെ അനുഷ്ഠാനമായ തെയ്യത്തെ സൂക്ഷ്മമായി മനസ്സിലാക്കുന്നതിനും തെയ്യക്കാരുടെ ജീവിതത്തെ അടുത്തറിയുന്നതിനുമാണ് പഠനക്കളരി. തെയ്യത്തി​െൻറ ഹരിതദര്‍ശനം, ദൈവത്തി​െൻറ മനുഷ്യസഞ്ചാരങ്ങൾ, പ്രതിവായനകള്‍, ഗോത്രജീവിതം പ്രതിരോധത്തി​െൻറ അടയാളങ്ങൾ, കാവിറങ്ങുന്ന തെയ്യങ്ങള്‍, തെയ്യക്കാരന്‍ കാലം ദേശം ചരിത്രം, കനലാടി ജീവിതം എന്നീ വിഷയങ്ങളിൽ പ്രമുഖ ഗവേഷകര്‍ ക്ലാസെടുക്കും. തെയ്യവും തെയ്യക്കാരുടെയും ജീവിതവും പ്രമേയമായ ഡോക്യുമ​െൻററികളായ ദൈവക്കരു, മേലേരി, ദ ഫസ്റ്റ് കള്‍ച്ചർ, ‍-ഗോത്രസമിതി, കനലാടി തുടങ്ങിയവയുടെ പ്രദര്‍ശനവും നടക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് 70 പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. വി. ജയരാജൻ, ഡോ. വൈ.വി. കണ്ണൻ, അതിയടം കുഞ്ഞിരാമന്‍ പെരുവണ്ണാൻ, സജീവ് കുറുവാട്ട്, വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.