കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷക്ഷേമ കമീഷൻ അംഗം അഡ്വ. ടി.വി. മുഹമ്മദ് ഫൈസലിെൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ 20 പരാതികൾ പരിഗണിച്ചു. പരിഗണിച്ച കേസുകൾ തുടർവാദങ്ങൾക്കായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഭൂമിക്ക് പട്ടയം നൽകുന്നില്ലെന്ന് കാണിച്ച് ഹോസ്ദുർഗ് സ്വദേശിനി ചീനമ്മാടത്ത് ഖദീജ നൽകിയ പരാതിയിൽ സർക്കാറിെൻറ റിപ്പോർട്ട് തേടി. പി.എസ്.സി സംവരണ നിയമനം അട്ടിമറിച്ചതായി ആരോപിച്ച് കാസർകോട് സ്വദേശി നൽകിയ പരാതിയിൽ കാസർകോട് ജില്ല പി.എസ്.സി ഓഫിസറോട് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കമീഷൻ നിർദേശം നൽകി. നബിദിനറാലിയിൽ പ്രത്യേക മതസംഘടനയുടെ സ്റ്റിക്കർ പതിച്ചില്ലെന്ന കാരണംപറഞ്ഞ് വിദ്യാർഥിയെ പുറത്താക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിൽ, മതവിഭാഗീയതക്ക് ശ്രമിക്കുന്നതായി കാണിച്ച് മദ്റസ അധ്യാപകനെ ഉൾപ്പെടുത്തി കേസെടുക്കാൻ തലശ്ശേരി സി.ഐക്ക് നിർദേശം നൽകി. മുൻ ഡി.ജി.പിയുടെ ഭാര്യ പൂച്ചെടികൾ മോഷ്ടിച്ചെന്നാരോപിച്ച് സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരിയാരം എസ്.ഐ കമീഷൻ മുമ്പാകെ റിപ്പോർട്ട് നൽകി. തുടർവാദങ്ങൾക്കായി മാറ്റിയ പരാതികൾ ആഗസ്റ്റ് 22ന് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.