ബി.ജെ.പി കലക്​ടറേറ്റ്​ ധർണ

കണ്ണൂർ: സി.പി.എം ഭരിക്കുേമ്പാൾ അഭയാർഥി ക്യാമ്പിൽ ജീവിക്കേണ്ട ഗതികേടിലാണ് ജനമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. മാർക്സിസ്റ്റ് അക്രമവിരുദ്ധ മുന്നണിയുടെ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ കാലഘട്ടത്തിൽ ഉടലെടുത്തതാണ് ആർ.എസ്.എസും കമ്യൂണിസ്റ്റ് പാർട്ടിയും. എന്നാൽ, കേന്ദ്രവും ഒേട്ടറെ സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുേമ്പാൾ രാജ്യസഭയിൽ ജയിക്കാൻ കോൺഗ്രസി​െൻറ സഹായംതേടിയിരിക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടി -രാജഗോപാൽ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ, ബി.ജെ.പി സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്ത്, നേതാക്കളായ എ.പി. പത്മിനി, കെ. രാധാകൃഷ്ണൻ, എ.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.