'ജലം ജീവനാണ്' പരിപാടിക്ക്​ സമാപനം

കണ്ണൂർ: നബാർഡ് കണ്ണൂർ ജില്ലയിൽ നടത്തിയ ജലം ജീവനാണ് ജലസംരക്ഷണ യജ്ഞത്തിന് ജില്ലയിൽ സമാപനമായി. രാജ്യവ്യാപകമായി 21 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 200 ഗ്രാമപഞ്ചായത്തിലെ ലക്ഷം ഗ്രാമങ്ങളിലാണ് പരിപാടി നടത്തിയത്. കേരളത്തിൽ എട്ടു ജില്ലകളിലായി 150 ഗ്രാമപഞ്ചായത്തിലും ജില്ലയിൽ 16 ഗ്രാമപഞ്ചായത്തുകളിലെ 270 വാർഡുകളിലുമായിരുന്നു പ്രചാരണപരിപാടി. ജനങ്ങളെ ജലസംരക്ഷണത്തി​െൻറയും നീതിപൂർവമായ ഉപയോഗത്തി​െൻറയും പ്രാധാന്യം ബോധ്യപ്പെടുത്തുക, മഴവെള്ളസംരക്ഷണത്തിനായി ജനങ്ങളെ ഒരുക്കുക, കുറച്ചുവെള്ളം കൂടുതൽ വിളവ് എന്ന ആശയം പ്രചരിപ്പിക്കുക, വിവിധ മണ്ണ്, ജല സംരക്ഷണരീതികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. പരിപാടിയുടെ ജില്ലതല സമാപനം കരിമ്പത്ത് നബാർഡ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത അധ്യക്ഷത വഹിച്ചു. അസി. കലക്ടർ ആസിഫ് കെ. യൂസഫ് മുഖ്യാതിഥിയായി. സി.ആർ.ഡി േപ്രാഗ്രാം കോഒാഡിനേറ്റർ ഇ.സി. ഷാജി, ഫാ. ജോൺസൺ സിമേത്തി, യു.പി. അബ്രഹാം, ജോസ് പ്രകാശ്, കെ. പയസ്, സാജൻ വർഗീസ്, ലീഡ് മാനേജർ കെ. മുകുന്ദൻ, കെ.വി.കെ ഡയറക്ടർ പി. ജയരാജൻ, ഇ.ടി.സി പ്രിൻസിപ്പൽ കെ.എം. ശശിധരൻ, റൂഡ്സെറ്റ് ഡയറക്ടർ രാജ്കുമാർ, സോയിൽ കൺസർവേഷൻ ഓഫിസർ പ്രകാശൻ, പയ്യന്നൂർ ബ്ലോക്ക് ജോ. ബി.ഡി.ഒ പി. നാരായണൻ, തളിപ്പറമ്പ് മണ്ഡലം കോഒാഡിനേറ്റർ ജനാർദനൻ എന്നിവർ സംസാരിച്ചു. നബാർഡ് ഡി.ഡി.എം എസ്.എസ്. നാഗേഷ് സ്വാഗതവും സി.ആർ.ഡി ഡയറക്ടർ സി. ശശികുമാർ നന്ദിയും പറഞ്ഞു. എരമം കുറ്റൂർ, ചെറുപുഴ, പെരിങ്ങോം വയക്കര, ആലക്കോട്, പരിയാരം, നടുവിൽ, പട്ടുവം, ആറളം, പയ്യാവൂർ, ചപ്പാരപ്പടവ്, പടിയൂർ, ഉളിക്കൽ, അയ്യങ്കുന്ന്, കതിരൂർ, കണിച്ചാർ, ഏരുവേശ്ശി എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, മെംബർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.