ബാങ്കിനെ കബളിപ്പിച്ച്​ എട്ടു​ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കാസർകോട്: വീടുനിർമിക്കാനെന്ന് പറഞ്ഞ് വ്യാജരേഖകൾ ഹാജരാക്കി സഹകരണ ബാങ്കിൽനിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് കോൺഗ്രസ് നേതാവി​െൻറ ഭാര്യക്കെതിരെ പൊലീസിൽ പരാതി. കാസർകോട് ഡി.സി.സി ഭാരവാഹിയായ നേതാവി​െൻറ ഭാര്യക്കെതിരെയാണ് കുമ്പള സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. സുരേഖ കുമ്പള സി.ഐക്ക് പരാതി നൽകിയത്. വീടി​െൻറ ഉടമസ്ഥാവകാശരേഖ ഹാജരാക്കി 2009ലാണ് ബാങ്കിൽനിന്ന് എട്ടു ലക്ഷം രൂപ വായ്പയെടുത്തത്. രണ്ടര ഏക്കർ ഭൂമിയുടെ രേഖയും ഈടായി നൽകിയിരുന്നു. വായ്പ തിരിച്ചടക്കാത്തതിനാൽ ബാങ്ക് അധികൃതർ വായ്പയെടുത്തയാൾക്ക് നോട്ടീസ് നൽകിയിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിനടപടിയുണ്ടാകുമെന്ന് ബാങ്കധികൃതർ വീട്ടിൽചെന്ന് അറിയിച്ചപ്പോൾ നേതാവി​െൻറ പിതാവാണ് ബാങ്കിലെത്തി വീട് മരുമകളുടേതല്ലെന്ന് വെളിപ്പെടുത്തിയതെന്ന് ഭരണസമിതി പ്രസിഡൻറ് കെ. ശങ്കർ ആൾവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് ഭരണസമിതി കുമ്പള പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ വായ്പക്കായി നൽകിയ ഉടമസ്ഥാവകാശ സാക്ഷ്യപത്രത്തിൽ പറയുന്ന വീട് ഐത്തപ്പ പൂജാരി എന്നയാളുേടതാണെന്ന് വ്യക്തമായി. വീടി​െൻറ വ്യാജ ഉടമസ്ഥാവകാശ സാക്ഷ്യപത്രം തയാറാക്കിനൽകി ബാങ്കിനെ വഞ്ചിക്കുകയായിരുന്നുവെന്ന് ഭരണസമിതി ഭാരവാഹികൾ ആരോപിച്ചു. വായ്പയെടുത്ത തുക വീടുനിർമാണത്തിന് ഉപയോഗിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ബാങ്ക് കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലായിരിക്കെയാണ് തട്ടിപ്പ് നടന്നത്. ഭരണസമിതിയുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശങ്കർ ആൾവ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.