നഴ്​സ്​ സമരം: നഗരം ഇളക്കിമറിച്ച്​ ജനകീയ മാർച്ച്​

കണ്ണൂർ: നഴ്സുമാരുടെ സമരത്തിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ഉറച്ച പ്രഖ്യാപനവുമായി ജനകീയ മാർച്ച് നഗരത്തെ ഇളക്കിമറിച്ചു. 21 ദിവസമായി നടക്കുന്ന സമരത്തിൽ നഴ്സുമാർക്കുവേണ്ടി അധികൃതർ ഉണരാത്തതിനെതിരെയുള്ള പ്രതിഷേധജ്വാല കൂടിയായി ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച്. നഴ്സുമാരും വിദ്യാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും രക്ഷിതാക്കളും ഒാേട്ടാ ഡ്രൈവർമാരുമൊക്കെ അണിനിരന്ന െഎക്യദാർഢ്യത്തി​െൻറ പുതിയ ചരിത്രം കൂടിയായി മാർച്ച്. രാവിലെ 10 മണിക്ക് സ്റ്റേഡിയത്തിനു മുന്നിലെ നെഹ്റു പ്രതിമക്കു സമീപം മാർച്ച് ആരംഭിക്കാനായിരുന്നു തീരുമാനം. രാവിലെയുണ്ടായ കനത്ത മഴയെ അവഗണിച്ച് പത്തുമണിക്കു മുമ്പുതന്നെ നൂറുകണക്കിനുപേർ സമരത്തിൽ പങ്കാളികളാവാനെത്തി. 11 മണിയോടെ പ്രകടനം ആരംഭിച്ചു. സമരതീവ്രത കുറയില്ലെന്നു പ്രഖ്യാപിച്ചുള്ള പ്ലക്കാർഡുകളുമേന്തിയാണ് നഴ്സുമാർ അണിനിരന്നത്. 'നീതിയില്ലെങ്കിൽ നീ തീയാവുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നതോടെ വഴിപോക്കരുൾപ്പെടെയുള്ളവർ സമരക്കാരുടെ ആവേശത്തിനൊപ്പം കരമുയർത്തി. സമരം അട്ടിമറിക്കാൻ അനുവദിക്കിെല്ലന്നും ജീവിക്കാനുള്ള സമരം അവസാന ശ്വാസംവരെ മുന്നോട്ടുകൊണ്ടുേപാകുമെന്നും നഴ്സുമാർ മുന്നറിയിപ്പ് നൽകി. കലക്ടേററ്റിനു മുന്നിലെ വിശാലമായ സമരപന്തലിനു മുന്നിൽ എത്തിയശേഷം നടന്ന പൊതുയോഗം പരിസ്ഥിതി- മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി ചെയർമാൻ മാർട്ടിൻ േജാർജ് അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. ഡി. സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.