ഭരണകൂടം നീതിയുടെ പക്ഷത്ത്​ നിൽക്കണം ^സി.ആർ. നീലകണ്​ഠൻ

ഭരണകൂടം നീതിയുടെ പക്ഷത്ത് നിൽക്കണം -സി.ആർ. നീലകണ്ഠൻ കണ്ണൂര്‍: നിയമം നടപ്പാക്കുന്നതോടൊപ്പം നീതിയുടെ പക്ഷത്ത് നില്‍ക്കാനും ഭരണകൂടം തയാറാവണമെന്ന് സി.ആര്‍. നീലകണ്ഠന്‍. ജനകീയ സമരസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ നടത്തുന്ന സമരത്തി​െൻറ പേരില്‍ 144 പ്രഖ്യാപിച്ചത് ആ വകുപ്പി​െൻറ വിലകുറക്കലായി. അനാവശ്യമായി നിയമം പ്രയോഗിച്ചാൽ അതിന് ചവറ്റുകുട്ടയിലാണ് സ്ഥാനമെന്ന് വിദ്യാർഥികൾ തെളിയിച്ചു. നഴ്സുമാരുടെ സമരം പൊളിക്കാന്‍ നിയമത്തെ ദുരുപയോഗിക്കുകയാണ് കലക്ടര്‍ ചെയ്തത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരം ചെയ്താൽ ഡ്രൈവിങ് പഠിക്കുന്നവരെ ജോലിക്ക് നിയോഗിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. കെ.എസ്.ഇ.ബി ജീവനക്കാര്‍ സമരം നടത്തുമ്പോള്‍ പോളിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ നിയോഗിക്കുമോയെന്നും കലക്ടര്‍ വ്യക്തമാക്കണം. യോഗ്യതയില്ലാത്തവരെ നഴ്സുമാരായി നിയോഗിച്ചാല്‍ അതിനുപിന്നിലെ അപകടത്തെക്കുറിച്ച് മനസ്സിലാക്കേണ്ടതായിരുന്നു. നീതിയുടെ കാര്യം വരുേമ്പാൾ കണ്ണടക്കുന്നവരാകരുത് ഭരണകൂടം. കണ്ണൂരിൽനിന്ന് സമരങ്ങൾ നടത്തി വിജയിച്ചുപോയ മുഖ്യമന്ത്രി പിണറായി വിജയൻ നഴ്സുമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.