പമ്പ്​വെല്‍ രണ്ടാംഘട്ട ബസ്​സ്​റ്റാൻഡ്​ പദ്ധതി ഉപേക്ഷിച്ചു; ആശങ്കയകന്ന് 60 കുടുംബങ്ങള്‍

മംഗളൂരു: പമ്പ്വെല്‍ സർക്കിളില്‍ 11.50 ഏക്കര്‍കൂടി രണ്ടാംഘട്ട ബസ്സ്റ്റാൻഡ് വിപുലീകരണപദ്ധതിക്ക് എറ്റെടുക്കാനുള്ള തീരുമാനം മംഗളൂരു കോര്‍പറേഷന്‍ ഉപേക്ഷിച്ചു. ഇതോടെ നിര്‍ദിഷ്ട ഭൂമിയില്‍ താമസക്കാരായ 60 കുടുംബങ്ങളെ ഒമ്പതു വര്‍ഷമായി അലട്ടുന്ന ആശങ്കയകന്നു. നാലു ദിശകളിലേക്ക് പാതകള്‍ വഴിപിരിയുന്ന പമ്പ്വെല്‍ സര്‍ക്കിളില്‍ ബസ്സ്റ്റാൻഡ് കോംപ്ലക്സ് പണിയാന്‍ 2008ല്‍ 11.50 ഏക്കര്‍ അക്വയര്‍ ചെയ്തിരുന്നു. പ്ലാന്‍ അംഗീകരിച്ചെങ്കിലും നഷ്ടപരിഹാരത്തുക സംബന്ധിച്ച് സര്‍ക്കാര്‍ മൗനംപാലിച്ചു. അതോടെ പദ്ധതി ഫയലില്‍ കിടന്നു. ഭൂമി രേഖപ്രകാരം കോര്‍പറേഷേൻറതായതിനാല്‍ ഉടമകള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനോ കൈമാറാനോ സാധിക്കുന്നില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമാകാതെ ഈ ഭൂമിയോടുചേര്‍ന്ന അത്രയും സ്ഥലംകൂടി ഏറ്റെടുക്കുന്നത് കുടുംബങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്ന് മുന്‍ ജില്ല ഡെപ്യൂട്ടി കമീഷണര്‍ എ.ബി. ഇബ്രാഹീം കോര്‍പറേഷനും സര്‍ക്കാറിനും കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് 2014ല്‍ ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനമായെങ്കിലും ഡി.സി സ്ഥലം മാറിയതിനാല്‍ തുടര്‍നടപടിയുണ്ടായില്ല. ആ ഫയല്‍ ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ വികസന സ്ഥിരംസമിതി ചെയര്‍മാന്‍ റൗഫ് പൊടിതട്ടിയെടുത്തു. മൂന്നു വര്‍ഷം മുമ്പത്തെ തീരുമാനം മേയര്‍ കവിത സനില്‍ അധ്യക്ഷത വഹിച്ച സമിതി യോഗം അംഗീകരിച്ചു. അതേസമയം, ബസ്സ്റ്റാൻഡി​െൻറ ഒന്നാംഘട്ടത്തിന് ഭൂമി ഏറ്റെടുത്തപ്പോള്‍ കണക്കാക്കിയ നഷ്ടപരിഹാരത്തുക 19 കോടിയായിരുന്നത് 30 കോടിയായി ഉയര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.