ചെറുവത്തൂർ: ദേശീയപാതയിൽ ചെറുവത്തൂരിനും നീലേശ്വരത്തിനുമിടയിൽ യാത്രക്കാരുടെ സമയം അപഹരിക്കുന്നതിൽ വില്ലനായി പള്ളിക്കര റെയിൽവേ ഗേറ്റ്. ട്രെയിൻ കടന്നുപോകുന്നതിനായി ദീർഘനേരം അടച്ചിടുന്ന ഈ ഗേറ്റിൽ കുടുങ്ങിയാൽ ഒരു മണിക്കൂറോളം യാത്രക്കാർക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്. ഗേറ്റ് തുറന്നാൽ വാഹനങ്ങൾ വരിതെറ്റിപ്പോകുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഗേറ്റ് തുറന്നാൽ ബസുകളുടെ മത്സരപ്പാച്ചിലുമാണിവിടെ. വിദ്യാർഥികൾ, ഉേദ്യാഗസ്ഥർ, മറ്റ് തൊഴിലാളികൾ തുടങ്ങി നിരവധിപേർക്ക് കൃത്യസമയത്ത് എത്തുന്നതിന് തടസ്സമാവുകയാണ് നിത്യേന ഈ ഗേറ്റ്. ദേശീയപാതയിൽ സംസ്ഥാനത്തുള്ള ഏക റെയിൽവേ ഗേറ്റാണിത്. ഇവിടെ മേൽപാലം പണിയണമെന്നത് വർഷങ്ങളായുള്ള ആവശ്യവുമാണ്. സ്ഥലം, എം.പിയുടെ വീടിനടുത്തായിട്ടും വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നതാണ് പൊതുവെ ഉയർന്ന പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.