ട്രെയിനിൽ റാഗിങ്​​: എട്ട്​ വിദ്യാർഥികൾ പിടിയിൽ

കാസർകോട്: ട്രെയിനിൽ ജൂനിയർ വിദ്യാർഥികളെ റാഗ്ചെയ്യാൻ ശ്രമിച്ച എട്ട് വിദ്യാർഥികളെ പൊലീസ് പിടികൂടി. മംഗളൂരുവിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് കാസർകോട് പൊലീസ് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മംഗളൂരു-ചെന്നൈ എക്സ്പ്രസ് ട്രെയിനിൽനിന്നാണ് ഇവർ പിടിയിലായത്. സീനിയർ വിദ്യാർഥികൾ ട്രെയിനി​െൻറ ഇടനാഴിയിൽ ജൂനിയർ വിദ്യാർഥികളെ വളഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ട്രെയിനിൽ മഫ്തിയിൽ യാത്രചെയ്ത പൊലീസുകാരൻ കാസർകോട് സ്റ്റേഷനിൽ വിവരം നൽകി. അഞ്ചുമണിയോടെ വണ്ടി കാസർകോെട്ടത്തിയപ്പോൾ പൊലീസ് സംഘമെത്തി കമ്പാർട്ട്മ​െൻറ് വളഞ്ഞ് വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രെയിനിൽ സംഘർഷമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുത്തു. ട്രെയിനുകളിൽ റാഗിങ് നടക്കുന്നതായി പരാതിയുണ്ടായതിനെ തുടർന്നാണ് പരിശോധനക്കായി മഫ്തിയിൽ പൊലീസുകാരെ നിയോഗിച്ചത്. വരും ദിവസങ്ങളിലും ട്രെയിനുകളിൽ പരിശോധനയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.