നഴ്സുമാരുടെ സമരം: വിവാദ ഉത്തരവിനു പിന്നിൽ സി.പി.എം ^കോൺഗ്രസ്​

നഴ്സുമാരുടെ സമരം: വിവാദ ഉത്തരവിനു പിന്നിൽ സി.പി.എം -കോൺഗ്രസ് പ്രത്യക്ഷസമരരംഗത്തേക്ക് കടക്കും കണ്ണൂർ: നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രത്യക്ഷസമരരംഗത്തേക്ക് കടക്കാൻ ജില്ല കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. നഴ്സിങ് വിദ്യാർഥികളെ ഡൂട്ടിക്ക് നിയോഗിക്കണമെന്ന ജില്ല കലക്ടറുടെ വിവാദ ഉത്തരവിന് പിറകിൽ ജില്ലയിലെ സി.പി.എം നേതൃത്വമാണ് ചരടുവലിച്ചത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ജില്ലയിൽ നഴ്സുമാരുടെ സമരം തകർക്കാനുള്ള പദ്ധതിയാണ് ഇതിനുപിറകിൽ. ഉന്നതരുടെ വാക്കാൽ അനുമതിയില്ലാതെ കലക്ടർ ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പ്രതിഷേധം തെരുവിൽ അലയടിച്ചപ്പോഴാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്. ന്യായമായ ആവശ്യത്തിനുവേണ്ടി പോരാട്ടത്തിലേർപ്പെട്ട നഴ്സുമാരെയും പിന്തുണ നൽകിയ നഴ്സിങ് വിദ്യാർഥികളെയും യോഗം അഭിനന്ദിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ കെ.സി. ജോസഫ്, സണ്ണിജോസഫ്, കെ.പി.സി.സി ഭാരവാഹികളായ വി.എ. നാരായണൻ, സുമ ബാലകൃഷ്ണൻ, സജീവ് ജോസഫ്, എ.ഡി. മുസ്തഫ, എം. നാരായണൻകുട്ടി, മാർട്ടിൻ ജോർജ്, കെ.പി. പ്രഭാകരൻ, മമ്പറം ദിവാകരൻ, സോണി സെബാസ്റ്റ്യൻ, എം.പി. ഉണ്ണികൃഷ്ണൻ, കെ.ടി. കുഞ്ഞഹമ്മദ്, ചന്ദ്രൻ തില്ലങ്കേരി, വി. സുരേന്ദ്രൻ, ചാക്കോ പാലക്കിലോടി, തോമസ് വെക്കത്താനം തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.