കാറ്റും മഴയും; ഉരുവച്ചാലിൽ വ്യാപകനാശം

ഉരുവച്ചാൽ: കനത്തകാറ്റിലും മഴയിലും ഉരുവച്ചാലിൽ വ്യാപകനാശം. മരംവീണ് നിരവധി വീടുകൾ തകർന്നു. പലയിടത്തും മരംവീണ് വൈദ്യുതിലൈനുകൾ തകർന്നു. ഇതുമൂലം മേഖലയിൽ വൈദ്യുതിബന്ധം നിലച്ചു. കരേറ്റയിലെ വട്ടോന്നി മാവില കുഞ്ഞിരാമ​െൻറ വീടിനു മുകളിൽ മരംവീണ് മേൽക്കൂര തകർന്നു. മട്ടന്നൂരിൽനിന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ചുനീക്കി. പഴശ്ശി വില്ലേജ് ഓഫിസർ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി. കുഴിക്കലിൽ എം. നാണു, മുണ്ടോർപൊയിലിൽ പുതുശ്ശേരി ലക്ഷ്മി എന്നിവരുടെ പറമ്പിലെ മരങ്ങൾ കാറ്റിൽ കടപുഴകി നാശംവിതച്ചു. ശിവപുരം-നടുവനാട് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ ഫയർഫോഴ്സെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഉരുവച്ചാൽ പ്രദേശത്ത് കാറ്റിൽ മരങ്ങൾപൊട്ടി വൈദ്യുതി ലൈനിൽ വീണതിനാൽ പഴശ്ശി സബ്സ്റ്റേഷനിലിൽ വൈദ്യുതിവിതരണം നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.