ഗ്രേഡ്​ കാർഡ്​ കിട്ടുന്നതും കാത്ത്​ കാലിക്കറ്റ്​ ബിരുദ വിദ്യാർഥികൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇൗ വർഷം ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മറ്റു സർവകലാശാലകളിലടക്കം ഉന്നത പഠനത്തിനുള്ള അവസരം നഷ്ടമാകുന്നു. ഗ്രേഡിങ്ങിലുണ്ടായ ആശയക്കുഴപ്പം കാരണം പ്രൊവിഷനൽ സർട്ടിഫിക്കറ്റോ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡോ കിട്ടാതെ ലക്ഷത്തിലേറെ വിദ്യാർഥികളാണ് ദുരിതമനുഭവിക്കുന്നത്. കേന്ദ്രസർവകലാശാലകളിലടക്കം ബിരുദാനന്തര പ്രവേശനത്തിന് ഒരുങ്ങുന്ന വിദ്യാർഥികളും കുഴപ്പത്തിലായി. നേരത്തേ താൽക്കാലിക മാർക്ക്ലിസ്റ്റുമായി പ്രവേശനം നേടിയ വിദ്യാർഥികളിൽ പലർക്കും ഉടൻ യഥാർഥ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ഭാവി അവതാളത്തിലാകും. ബിരുദാനന്തര പഠനത്തിന് ഒരു വർഷംകൂടി കാത്തിരിക്കേണ്ടിവരും. കാലിക്കറ്റിലെ പി.ജി പ്രവേശന നടപടികൾ വൈകിയതും ഗ്രേഡ് കാർഡ് തയാറാവാത്തതിനാലായിരുന്നു. 2009ൽ തുടങ്ങിയ ഗ്രേഡിങ് സമ്പ്രദായത്തിൽനിന്ന് വ്യത്യസ്തമായി മാർക്കും ഗ്രേഡും ചേർന്ന രീതി 2014 മുതൽ നടപ്പാക്കിയതാണ് സർട്ടിഫിക്കറ്റുകൾ വൈകാൻ കാരണം. സർവത്ര ആശയക്കുഴപ്പമാണ് ഇൻഡയറക്ട് ഗ്രേഡിങ് എന്ന ഇൗ സംവിധാനം സമ്മാനിച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. 120 ക്രെഡിറ്റുകൾ എന്ന യു.ജി.സി നിബന്ധന നടപ്പാക്കാനാവാത്തതിനാൽ പരീക്ഷഭവൻ അധികൃതർ അടിയന്തര നടപടികളുമായി രംഗത്തെത്തിയിരുന്നു. ചില കോഴ്സുകളുടെ ക്രെഡിറ്റിൽ കുറവു വരുത്തിയും മറ്റു ചിലത് കൂട്ടിയും 120 എണ്ണമായി ഒപ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് നൽകിയ താൽക്കാലിക ഗ്രേഡ് കാർഡിൽ ആദ്യം ആകെ മാർക്കി​െൻറ ശതമാനമായിരുന്നു ഇതിലുണ്ടായിരുന്നത്. പിന്നീട് ഒാരോ കോഴ്സി​െൻറയും മാർക്കും ഗ്രേഡും ഇതിൽ നൽകി. ഇവയൊന്നും ഉപരിപഠനത്തിന് ഉപകാരപ്പെട്ടില്ലെന്നതാണ് യാഥാർഥ്യം. എം.ജി സർവകലാശാലയടക്കം കാലിക്കറ്റിൽനിന്നുള്ള പി.ജി അപേക്ഷകൾ മാറ്റിവെക്കുകയാണെന്നും പരാതിയുണ്ട്. മേയ് മാസത്തിൽതന്നെ ചില ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ച് പേരെടുത്തെങ്കിലും വിദ്യാർഥികൾക്ക് ഉപകാരമായില്ലെന്നാണ് ആക്ഷേപം. ഒറിജിനൽ ഗ്രേഡ് കാർഡുകളുടെ അച്ചടി തുടങ്ങിയതായാണ് ഒൗദ്യോഗിക വിശദീകരണം. െറഗുലർ വിദ്യാർഥികളുടെ ഗ്രേഡ് കാർഡാണ് ആദ്യം വിതരണം ചെയ്യുക. വിദൂര വിദ്യാഭ്യാസ (പ്രൈവറ്റ്) വിദ്യാർഥികൾക്ക് ഗ്രേഡ് കാർഡ് എന്ന് കിട്ടുമെന്ന് ആർക്കും പറയാനാവുന്നില്ല. പുതുതായി വിതരണം ചെയ്യുന്ന ഒറിജിനൽ ഗ്രേഡ് കാർഡിൽ തെറ്റുകൾ വന്നാൽ പിന്നീട് തിരുത്താനാവില്ല. ഇത് വിദ്യാർഥികെള ബാധിക്കുന്നതിനൊപ്പം നിയമയുദ്ധത്തിനു വരെ ഇടയാക്കും. മാർക്കി​െൻറയും ഗ്രേഡി​െൻറയും ശരാശരിയിൽ വ്യത്യാസമുണ്ടാകുമെന്നതും അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നു. തെറ്റില്ലാതെ ഗ്രേഡ്കാർഡ് വിതരണം ചെയ്യാൻ നടപടി വേണമെന്ന് സർവകലാശാല അധ്യാപകരുടെ സംഘടനായയ ആക്ട് വൈസ് ചാൻസലർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആശയക്കുഴപ്പം പരിഹരിക്കാൻ സഹായം നൽകാെമന്നും സംഘടന നേതാക്കൾ വി.സിയെ അറിയിച്ചു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് ഉറപ്പുനൽകിയെങ്കിലും കോളജുകളിൽ എത്തിയിട്ടില്ല. ഇന്നുമുതൽ വിതരണം ചെയ്യുമെന്നാണ് ഒടുവിൽ അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.