അംഗീകാരമില്ലാത്ത സ്​കൂളുകൾ അടച്ചുപൂട്ടണം

കണ്ണൂർ: അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത വിദ്യാലയങ്ങളെക്കുറിച്ച് കൃത്യമായ കണക്കുണ്ടായിട്ടും ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ഉന്നയിച്ചു. പ്രസിഡൻറ് കെ. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. ടി.കെ. ദേവരാജൻ, കെ. വേണു, ടി.ടി. പ്രദീപൻ, പി. ധർമൻ, പി. മനോഹരൻമാസ്റ്റർ, എം. ബിജുമോഹൻ, എം. സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.