മിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തൃക്കരിപ്പൂർ: കനത്ത മിന്നലിൽ ഗൃഹോപകരണങ്ങൾ ഒന്നൊഴിയാതെ കത്തിനശിച്ചു. ഉദിനൂർ തെക്ക്പുറത്ത് എ.ജി. സുബൈദയുടെ വീട്ടിലാണ് അപകടം. ഫ്രിഡ്ജും ഗ്രൈൻഡറും അടുക്കളയിലെ പാത്രങ്ങളും മറ്റു വീട്ടുപകരണങ്ങൾ മുഴുവനും കത്തിക്കരിഞ്ഞു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സുബൈദയും മകൾ ഉദിനൂർ സെൻട്രൽ സ്‌കൂളിലെ ആറാംതരം വിദ്യാർഥിനി ഫാത്തിമത്ത് സഹലയും അദ്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ 4.45ഓടെ ശബ്ദംകേട്ട് ഞെട്ടിയുണർന്ന സുബൈദ അടുക്കളയിൽ കത്തിയമർന്ന വീട്ടുപകരണങ്ങളാണ് കണ്ടത്. തൊട്ടടുത്ത് ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. തീ പടർന്നു മുകളിലെ തട്ടിലുണ്ടായിരുന്ന പാത്രങ്ങൾ കത്തിയമർന്നു. റവന്യൂ അധികൃതരും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.