ലഹരിവിരുദ്ധ ബോധവത്​കരണവും അനുമോദനവും

പെരിങ്ങത്തൂർ: കവിയൂർ രാജൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാവേദി, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊക്ലി ജനമൈത്രി പൊലീസുമായി സഹകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും നടന്നു. ചൊക്ലി ജനമൈത്രി എസ്.ഐ പ്രേംദാസ് ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല അധ്യക്ഷത വഹിച്ചു. ചൊക്ലി സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. എ. രാഘവൻ, കെ.പി. രതീഷ് കുമാർ, സി. മോഹനൻ എന്നിവർ സംസാരിച്ചു. കെ.എം. ഗുരുനിശ്ചയ്, പി.മേഘ്ന ശേഖർ, ദീക്ഷിത്, യദുകൃഷ്ണ, ദേവിക ഉദയകുമാർ, പി.എം. നിയതി എന്നിവരെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. കെ.എം. സപ്ന സ്വാഗതവും ആഗ്ന പവിത്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.