നഴ്​സ്​ സമരം: സമരസഹായ സമിതി രൂപവത്​കരിച്ചു

കണ്ണൂർ: ജില്ലയിൽ നടന്നുവരുന്ന നഴ്സ് സമരത്തി​െൻറ വിജയത്തിനായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമരസഹായസമിതി രൂപവത്കരിച്ചു. ജൂലൈ 19ന് ബഹുജന മാർച്ച് സംഘടിപ്പിക്കാൻ സമരസഹായ സമിതി രൂപവത്കരണ യോഗം തീരുമാനിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജിതേഷ് കാഞ്ഞിലേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. മാർട്ടിൻ ജോർജ്, ബി.എം.എസ് ജില്ല ജോ. സെക്രട്ടറി വി. മണിരാജ്, െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റി അംഗം എ. ഗംഗാധരൻ, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം അജീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നൗഷാദ് ബ്ലാത്തൂർ, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി അംഗം എ. ആസാദ്, ജനതാദൾ യു ജില്ല കമ്മിറ്റി അംഗം കെ.പി. പ്രശാന്ത്, മലബാർ വികസന സമിതി-------------- അഡ്വ. ബിനോയ് തോമസ്, മഹിള മോർച്ച ജില്ല പ്രസിഡൻറ് രതി, എം.കെ. ജയരാജൻ, ഭാസ്കരൻ വെള്ളൂർ, കൊറ്റ്യാൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ലിബിൻ തോമസ് സ്വാഗതവും ആതിര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വ. മാർട്ടിൻ ജോർജ് (ചെയ.), ജിതേഷ് കാഞ്ഞിലേരി (വർക്കിങ് ചെയ.), ഡോ. ഡി. സുരേന്ദ്രനാഥ് (ജന. കൺ.), കെ.പി. പ്രശാന്ത് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.