​്പ്രതിഷേധിച്ചു

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ സ്കൂളുകളിലെ ക്ലാസുകളിൽ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എയുടെ ചിത്രം ആലേഖനംചെയ്ത കലണ്ടർ പ്രദർശിപ്പിച്ച നടപടി പ്രതിഷേധകരവും അപലപനീയവുമാണെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകൾ ആരോപിച്ചു. കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി നോർത്ത് എ.ഇ.ഒ ഒാഫിസിൽ സംഘടിപ്പിച്ച ഉപരോധം ഡി.സി.സി മെംബർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല െസക്രട്ടറി എസ്. രാഹുൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് അനസ് ചാലിൽ, എം.വി. ജിതേഷ്, കെ.ഇ. പവിത്രരാജ്, പി. ഇമ്രാൻ എന്നിവർ സംസാരിച്ചു. കലണ്ടർ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് എ.ഇ.ഒ ഉറപ്പുനൽകി. ഗാന്ധിജിയുടെ ചിത്രമുള്ള മാതൃകാകലണ്ടർ, ഉപരോധത്തിനെത്തിയ പ്രവർത്തകർ എ.ഇ.ഒയെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.