താറാവ് വളര്‍ത്തലിന് സഹായം

കണ്ണൂർ: ജില്ലയില്‍ താറാവ് വളര്‍ത്തലിന് താല്‍പര്യമുള്ള സംഘങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കും. തീരദേശമേഖലയില്‍ ഉള്‍പ്പെട്ടതും കൈപ്പാട് പ്രദേശങ്ങളുള്ളതുമായ പഞ്ചായത്തുകള്‍ക്കാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കുക. ഒരു പഞ്ചായത്തില്‍ 10 ആളുകള്‍ അടങ്ങുന്ന അഞ്ചു ഗ്രൂപ്പുകള്‍ക്ക് വീതമാണ് സഹായം. ഒരു ഗ്രൂപ്പിന് 100 താറാവിന്‍കുഞ്ഞുങ്ങളെ നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 10 പഞ്ചായത്തുകള്‍ക്കായി 5000 താറാവിന്‍ കുഞ്ഞുങ്ങള്‍, തീറ്റ, ധനസഹായം എന്നിവയാണ് നല്‍കുന്നത്. താല്‍പര്യമുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പഞ്ചായത്തുകള്‍ ഗ്രാമസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ജില്ലപഞ്ചായത്ത് നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.