ഉച്ചക്കഞ്ഞി വിതരണം: പ്രധാനാധ്യാപകരെ ഒഴിവാക്കണം

ഇരിക്കൂർ: പ്രധാനാധ്യാപകരെ ഉച്ചക്കഞ്ഞി, പാൽ, മുട്ട തുടങ്ങിയവയുടെ വിതരണച്ചുമതലയിൽനിന്ന് ഒഴിവാക്കി ബദൽസംവിധാനം ഏർപ്പെടുത്തണമെന്ന് കെ.പി.പി.എച്ച്.എ കണ്ണൂർ ജില്ല കൗൺസിൽ യോഗം സർക്കാറിനോടാവശ്യപ്പെട്ടു. ഇരിക്കൂർ കമാലിയ മദ്റസ യു.പി സ്കൂളിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.െജ. േജാസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാലൻ, പി.പി. ലേഖ, കെ.ടി. സദാനന്ദൻ, എൻ. മനോഹരൻ, പി.വി. ജയൻ, വി.പി. പത്മനാഭൻ, പി.ടി. േജാസ്, കെ.പി. ഭാസ്കരൻ, കെ.വി. േജാസഫ്, ടി. ചന്ദ്രൻ, ജസ്റ്റിൻ ജയകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. പുരുഷോത്തമൻ സ്വാഗതവും കെ.കെ. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.