ഗ്യാസ് ടെമ്പോ ഡ്രൈവറെ ആക്രമിച്ച് കൊള്ള

മംഗളൂരു: പാചകവാതക സിലിണ്ടര്‍ വിതരണ ടെമ്പോ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച നടത്തി. ഉപ്പിനങ്ങാടിക്കടുത്ത മെഡരബെട്ടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് മുട്ട സ്വദേശി അബ്ദുറഹ്മാനെ (32) പുത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരുതി ഒമ്നി വാനില്‍ പിന്തുടര്‍ന്ന നാലംഗസംഘം മറികടന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ച ശേഷം ടെമ്പോയുടെ ചില്ല് അടിച്ചുതകര്‍ത്തു. ഡ്രൈവറെ വലിച്ചിട്ട് മര്‍ദിച്ച് കൈയിലുണ്ടായിരുന്ന 9000 രൂപയുമായി കടന്നു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.