എസ്​.എസ്​.എ അധ്യാപക പഠനകൂട്ടായ്മ തുടങ്ങി

കണ്ണൂർ: സർവശിക്ഷ അഭിയാ​െൻറ നേതൃത്വത്തിൽ ജില്ല അധ്യാപക പഠനകൂട്ടായ്മയുടെയും കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഗമായി നടപ്പാക്കുന്ന സെലസ്റ്റിയ -2017 ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിഭാശാലികളായ അധ്യാപകരുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക, പൊതുവിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുക എന്നിവ ലക്ഷ്യമിട്ട് ഒരുവർഷം നീളുന്ന ജ്യോതിശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ ഭാഗമായി മണ്ഡലത്തിൽ നടക്കും. പഠന ക്ലാസുകൾ, വാനനിരീക്ഷണ ക്യാമ്പ്, ജ്യോതിശാസ്ത്ര ഉഝവം തുടങ്ങി വിവിധ പരിപാടികൾക്കും കൂട്ടായ്മ രൂപം നൽകി. ജൂലൈ 21ന് തുടങ്ങി 2018 ഫെബ്രുവരി 28 വരെ ജ്യോതിശാസ്ത്രജ്ഞനും മാടായി എ.ഇ.ഒയുമായ വെള്ളൂർ ഗംഗാധര​െൻറ നേതൃത്വത്തിൽ സബ്ജില്ല സയൻസ്-സാമൂഹിക ശാസ്ത്ര ക്ലബ്ബി​െൻറ സഹകരണത്തോടെ വിവിധ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടത്തുന്നത്. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ബി.പി.ഒ രാജേഷ് കടന്നപ്പള്ളി, പി.വി. പ്രസാദ്, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു. ശാസ്ത്രയാൻ പരീക്ഷണത്തിലൂടെ ശ്രദ്ധേയനായ മാടായി ജി.എം.യു.പി സ്കൂൾ അധ്യാപകൻ ദിനേഷ്കുമാർ തെക്കുമ്പാടിനെ കൂട്ടായ്മയിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.