കാസര്‍കോട്: യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കൊള്ളയടിച്ചതായി പരാതി. കാഞ്ഞങ്ങാട്ട് കട നടത്തുന്ന ചെമ്മനാട് പാലോത്തെ മുഹമ്മദ് കുഞ്ഞിയാണ് (55) കൊള്ളയടിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10ന് ചെമ്മനാട് മുണ്ടാങ്കുളത്താണ് സംഭവം. മുണ്ടാങ്കുളത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പിറകിലൂടെ എത്തിയ മോഷ്ടാവ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. 3000 രൂപയും റീ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒമ്പത് മൊബൈല്‍ ഫോണുകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തിനടുത്ത് വാതിൽ തുറന്നനിലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൽ രണ്ടുപേര്‍ ഉണ്ടായിരുന്നതായും മുഹമ്മദ് െപാലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.