രാജ്യം ഭരിക്കുന്നത്​ തൊഴിലാളികളുടെ മഹത്ത്വം അറിയാത്തവർ ^ആർ. ചന്ദ്രശേഖരൻ

രാജ്യം ഭരിക്കുന്നത് തൊഴിലാളികളുടെ മഹത്ത്വം അറിയാത്തവർ -ആർ. ചന്ദ്രശേഖരൻ കണ്ണൂർ: തൊഴിലാളികളുടെ മഹത്ത്വം അറിയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് െഎ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എന്‍.ടി.യു.സി ഉത്തരമേഖലാ നേതൃസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളികളാണ് രാജ്യത്തി​െൻറ മഹത്ത്വം. എന്നാൽ, പണിയെടുക്കുന്ന തൊഴിലാളികൾ പാർശ്വവത്കരിക്കപ്പെടുകയാണ്. ഇന്ദിര ഗാന്ധിക്കുശേഷം തൊഴിലാളികളുടെ പ്രാധാന്യം മനസ്സിലാക്കിയ ഒരു ഭരണാധികാരിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. രാവിലെ എഴുന്നേറ്റ് ഏതെങ്കിലും നേതാവി​െൻറ പിറകിൽപോയി ഇക്കിളിപ്പെടുത്തുന്നതല്ല േട്രഡ് യൂനിയൻ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, പാലോട് രവി, വി.ജെ. ജോസഫ്, എം.പി. പത്മനാഭൻ, പി.കെ. അനിൽകുമാർ, പി.ജി. രവി, വി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കോണ്‍ഗ്രസ് മുക്തഭാരതമെന്നത് നരേന്ദ്ര മോദിയുടെ ദിവാസ്വപ്നം മാത്രമായിരിക്കുമെന്ന് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളെപ്പോലും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറി​െൻറ തീവെട്ടിക്കൊള്ളയാണ് രാജ്യത്തു നടക്കുന്നത്. നിലവിലുള്ള സാമൂഹികസുരക്ഷാപദ്ധതികളെയെല്ലാം അട്ടിമറിക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. മോദിസര്‍ക്കാറി​െൻറ നയങ്ങള്‍ക്കെതിെര സംയുക്ത ട്രേഡ് യൂനിയനുകളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഐ.എൻ.ടി.യു.സി നേതൃത്വം നല്‍കും. അടുത്തമാസം എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ റെയില്‍വേ, തുറമുഖ, വ്യോമയാന മേഖലകളിലെ തൊഴിലാളികളെ ഉൾപ്പെടെ അണിനിരത്തിയുള്ള സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ തൊഴില്‍നയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുമോയെന്ന കാര്യമാണ് പ്രധാനം. തൊഴില്‍നയം പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി കർമസമിതി രൂപവത്കരിക്കണമെന്ന് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.