താവം വയലിൽ ഞാറുനടീൽ ഉത്സവം

കല്യാശ്ശേരി: കല്യാശ്ശേരി ഹൈവേക്ക് സമീപം വയക്കര നടത്തി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ കൃഷിവകുപ്പുമായി ചേര്‍ന്ന്‍ വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്, സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഞാറുനടീൽ ഉത്സവം അരങ്ങേറിയത്. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, കല്യാശ്ശേരി കൃഷി ഓഫിസർ പി. ലത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ലക്ഷ്മണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം എന്നിവർ നേതൃത്വം നൽകി. സ്വപ്നകുമാരി, പി. ഭാർഗവൻ, ടി. പ്രകാശൻ, പി. ശ്യാംജിത്ത്, ഡോ. കെ.എസ്. സുമ, കെ. ചിഞ്ചു, ജീന രൂപേഷ്, ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ് വളൻറിയർമാർ, സി.ഡി.എസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.