പിലാത്തറ ടൗണിൽ മാലിന്യക്കൂമ്പാരം

പയ്യന്നൂർ: മാലിന്യനിർമാർജന യജ്ഞം പൊടിപൊടിക്കുമ്പോഴും പിലാത്തറയിൽ രോഗഭീതി പരത്തി മാലിന്യക്കൂമ്പാരം. പിലാത്തറ ടൗണിൽ മത്സ്യ മാർക്കറ്റിനോട് ചേർന്നാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഉറവിട മാലിന്യസംസ്കരണത്തിന് പ്രാധാന്യംനൽകി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതി നടപ്പാക്കുമ്പോഴാണ് നഗരമധ്യത്തിൽ മാലിന്യം തള്ളാനും അവസരമൊരുക്കുന്നത്. ടൗണി​െൻറ നടുവിൽ മത്സ്യ മാർക്കറ്റി​െൻറ പിൻവശത്താണ് മാലിന്യം ചാക്കിൽകെട്ടി അട്ടിയിട്ടിരിക്കുന്നത്. മഴ കനത്തതോടെ ഇതിൽനിന്ന് ദുർഗന്ധം വരുന്നതായി നാട്ടുകാർ പറയുന്നു. ചുറ്റുമുള്ള കടയുടമകളാണ് ഇതുമൂലം ദുരിതത്തിലായത്. അവധിദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ ടൗൺ വൃത്തിയാക്കുന്നതിന് തൊഴിലാളികളുണ്ട്. എന്നാൽ, ഇവ സംസ്കരിക്കാൻ നടപടിയില്ലാത്തതാണ് മാലിന്യം കുന്നുകൂടാൻ കാരണം. മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച സ്ഥലത്താണ് മാലിന്യക്കൂമ്പാരമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.