കരയത്തുംചാൽ സംഘർഷം: 167 പേർക്കെതിരെ കേസ്

ശ്രീകണ്ഠപുരം: കരയത്തുംചാൽ ആദിവാസി കോളനിയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെ തുടർന്ന് ചർച്ച് നടത്തിപ്പുകാരും കോളനിവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ 167 പേർക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലാണ് കേസന്വേഷിക്കുന്നത്. കരയത്തുംചാൽ ആദിവാസി കോളനിയിലെ അവിടുത്ത് നിമ്മിയുടെ പരാതിയിൽ കരയത്തുംചാൽ സ​െൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സന്തോഷ് (30), കരയത്തുംചാൽ സ്വദേശികളായ ചീരാൻ കുഴിയിൽ എബി (35), ചക്കമൂട്ടിൽ ബിനു (25), തുണ്ടിയിൽ ബിജു (28), കുഴിവേലി പറമ്പിൽ സെലസ്റ്റിൻ (40), ചങ്ങലാക്കുഴിയിൽ ജോസ് (40), നെടുങ്കണ്ടം ബിജു (40), കണ്ടാലറിയാവുന്ന 150 പേർ എന്നിവർക്കെതിരെയാണ് കേസ്. കരയത്തുംചാൽ സ​െൻറ് സെബാസ്റ്റ്യൻസ് പള്ളിമുറ്റത്ത് സംഘമായെത്തി ഇടവക വികാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പള്ളി ജനലിന് കല്ലെറിഞ്ഞുവെന്നും വികാരിക്കെതിരെ മൊബൈൽഫോൺ സന്ദേശം പ്രചരിപ്പിച്ചെന്നും കാണിച്ച് തുണ്ടിയിൽ ബിജു വർഗീസ് നൽകിയ പരാതിയിലാണ് മറ്റൊരു കേസ്. ഈ പരാതിയിൽ കോളനിവാസികളായ അവിടുത്ത് കരുണാകരൻ (40), അവിടുത്ത് അജീഷ് (25), പയ്യാർ ബാലകൃഷ്ണൻ (40), ഉമേഷ് (28), രാധാകൃഷ്ണൻ (45), നിമ്മി (28), തങ്കമണി (45), ഷീജ (25), പ്രവീണ (35), അനിൽ പെരുങ്കളത്ത് (25) എന്നിവർക്കെതിരെയും കേസെടുത്തു. സംഘർഷസാധ്യതയുള്ളതിനാൽ പ്രദേശത്ത് പൊലീസ് കാവലുണ്ട്. പ്രശ്ന പരിഹാരമുണ്ടാക്കാൻ ശനിയാഴ്ച വൈകീട്ട് ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷി​െൻറ നേതൃത്വത്തിൽ ചെമ്പന്തൊട്ടി യു.പി സ്കൂളിൽ ജനകീയയോഗം വിളിച്ചുചേർത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.