'ഇൻക്വസ്​റ്റ്​ 17' ജില്ലതല ക്വിസ്​ മത്സരം

കണ്ണൂർ: വായനാദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന 'ഇൻക്വസ്റ്റ് 17 ' ജില്ലതല ക്വിസ്‌ മത്സരം യൂനിറ്റി സ​െൻററിൽ നടന്നു. ആകാശവാണി കണ്ണൂർ പ്രോഗ്രാം ഹെഡ്‌ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമൂഹം നന്നാവണമെങ്കിൽ മനുഷ്യൻ നന്നാവണം എന്നും നല്ല വായനകളിലൂടെേയ മനുഷ്യൻ നന്നാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ആരിഫ മെഹബൂബ്‌ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ് സംസാരിച്ചു. ജി.ഐ.ഒ വൈസ് പ്രസിഡൻറ് ഖൻസ ആയിഷ സ്വാഗതവും സെക്രട്ടറി ഖദീജ ഷെറോസ്‌ നന്ദിയും പറഞ്ഞു. നസ്രീന ഇല്യാസ്‌, ഷഹ്സാന, ഫർസീന തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ സാന്ദ്ര, ഐശ്വര്യ (രാജാസ്‌ എച്ച്.എസ്.എസ്), കെ.എം. ഐശ്വര്യ, ഫാത്തിമ ലബീബ (ഗേൾസ്‌ എച്ച്.എസ്.എസ് തലശ്ശേരി), നൂറ മൈസൂൺ, ആയിഷ റഹ്മ (അൽഫലാഹ്‌, പെരിങ്ങാടി) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ റിസ (പ്രോഗ്രസീവ് പഴയങ്ങാടി), നേഹ (ചൊവ്വ എച്ച്.എസ്.എസ്), മെഹവിഷ് (പ്രോഗ്രസീവ്, പഴയങ്ങാടി) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന് സ്ഥാനങ്ങൾ നേടി. ശബ്ന, അശീറ, ഹിബ, മർജാന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.