വിദ്യാഭ്യാസം നല്ലമനുഷ്യരെ സൃഷ്​ടിക്കാൻ ^മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വിദ്യാഭ്യാസം നല്ലമനുഷ്യരെ സൃഷ്ടിക്കാൻ -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൂത്തുപറമ്പ്: ബിരുദം നേടാനുള്ള ഉപാധിയായിമാത്രം വിദ്യാഭ്യാസത്തെ കാണരുതെന്നും നല്ല മനുഷ്യരെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസമേഖലയെ ഉപയോഗപ്പെടുത്തേണ്ടതെന്നും തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൂത്തുപറമ്പ് നിർമലഗിരി റാണി ജെയ് ഹയർസെക്കൻഡറി സ്കൂളിൽ മികച്ചവിജയം നേടിയ വിദ്യാർഥികള അനുമോദിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ചുള്ള വിദ്യാഭ്യാസരീതിയാണ് നാടിനാവശ്യം. ഭൗതികസാഹചര്യം ഇന്ന് ഏറെ മാറിയിരിക്കുകയാണ്. പരിശ്രമിച്ചാൽ സാധാരണക്കാരായ വിദ്യാർഥികൾക്കുപോലും എത്ര ഉയരവും കീഴടക്കാൻ കഴിയുമെന്നും അതിനുള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സിസ്റ്റർ മെഴ്സിറ്റ കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ലിൻ, പി.ടി.എ പ്രസിഡൻറ് വി. ലക്ഷ്മണൻ, യു. ബാബു ഗോപിനാഥ്, അഷറഫ് ഹാജി, അധ്യാപിക വനജ മാവില എന്നിവർ സംസാരിച്ചു.-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.