തലശ്ശേരി: രക്തദാനത്തിലൂടെ അനേകംപേരുടെ ജീവൻരക്ഷിച്ച ബാലചന്ദ്രൻ കളത്തിലിനെ തേടി സംസ്ഥാന സർക്കാറിെൻറ ആദരമെത്തി. കൂടുതൽതവണ രക്തം ദാനം ചെയ്തവർക്കുള്ള സംസ്ഥാന സർക്കാറിെൻറ അവാർഡാണ് വടക്കുമ്പാട് സ്വദേശിയും തലശ്ശേരി കോളജ് ഓഫ് നഴ്സിങ്ങിൽ സീനിയർ ക്ലർക്കുമായ ബാലചന്ദ്രൻ കളത്തിലിന് ലഭിച്ചത്. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് ഇത്തവണ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ ഒരാളാണ് ബാലചന്ദ്രൻ. വിദ്യാർഥിയായിരിക്കെയാണ് ബാലചന്ദ്രൻ രക്തം ദാനം ചെയ്യാൻ തുടങ്ങിയത്. നൂറുതവണയിലേറെ രക്തം ദാനം ചെയ്തിട്ടുണ്ട്. 30 തവണ ബ്ലഡ്ബാങ്കിൽ നൽകി. ഇതാണ് ബാലചന്ദ്രനെ അവാർഡിന് അർഹനാക്കിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ബി പോസിറ്റീവ് രക്തം ആവശ്യമുള്ളവർ 9446659463 നമ്പറിൽ ബന്ധപ്പെട്ടാൽ ഏതുനേരവും രക്തം നൽകാൻ ബാലചന്ദ്രൻ തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.