കണ്ണൂർ: കെ.എസ്.ആർ.ടി.സിക്ക് 100 കോടി വായ്പ കൊടുത്തതിൽ ജീവനക്കാർക്കുള്ള അതൃപ്തി പരിഹരിക്കുന്നതിനായി പി. ജയരാജെൻറ നേതൃത്വത്തിൽ യോഗം ചേർന്നു. സി.പി.എം ജില്ല ബാങ്ക് ഫ്രാക്ഷെൻറ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ സി.പി.എം അനുകൂലമല്ലാത്ത ജീവനക്കാരെയും പെങ്കടുപ്പിച്ചിരുന്നു. ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ ഫ്രാക്ഷൻ ചുമതലയുള്ള കെ.കെ. നാരായണനൊപ്പമാണ് പി. ജയരാജൻ എത്തിയത്. അംഗങ്ങളുമായി നേരിട്ട് ചർച്ച നടത്താതെ ചോദ്യങ്ങൾ എഴുതി വാങ്ങിയതിനുശേഷം മറുപടി നൽകുകയായിരുന്നു. വായ്പ നൽകിയതിൽ പ്രശ്നമില്ലെന്നും എന്നാൽ ബാങ്ക് ജീവനക്കാർ ഇൗ രീതിയിലായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നതെന്നും പി. ജയരാജൻ പറഞ്ഞു. വായ്പ നൽകുന്നത് ചർച്ചയാക്കേണ്ടിയിരുന്നില്ല. വായ്പക്ക് ജാമ്യം നിൽക്കുന്നത് സർക്കാറാണ്. അത് തിരിച്ചടക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. വായ്പയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അനുസരിക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ് രണ്ട് ജീവനക്കാരുടെ തസ്തിക മാറ്റുന്നതിനുള്ള നടപടിയുണ്ടായത്. ഇവരെ സ്ഥലംമാറ്റുന്നതിനാണ് തീരുമാനിച്ചിരുന്നത്, എന്നാൽ, ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇതിനു തുനിയാതിരുന്നത്. വായ്പയുടെ തിരിച്ചടവ് ശരിയായരീതിയിൽ നടക്കുന്നുണ്ടെന്നും ബാങ്കിെൻറ നിലനിൽപ് പ്രതിസന്ധിയിലാക്കുന്ന നടപടിയല്ലെന്നും ചോദ്യങ്ങൾക്കുള്ള നടപടിയായി ജയരാജൻ പറഞ്ഞു. രാവിലെ പത്തുമണിക്ക് ആരംഭിച്ച യോഗം മൂന്നുമണിയോടെയാണ് അവസാനിച്ചത്. കെ.എസ്.ആർ.ടി.സിക്ക് വായ്പ അനുവദിച്ചതിനെ തുടർന്ന് സി.പി.എം അനുഭാവികൾ ഉൾപ്പെടെയുള്ള ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. പാർട്ടി ഇടപെട്ടാണ് വായ്പ അനുവദിച്ചതെങ്കിലും ജീവനക്കാരുടെ പ്രതിഷേധം തണുത്തിരുന്നില്ല. ഇതിെൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേർത്തത്. യോഗനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുപോകരുതെന്ന് പെങ്കടുത്തവർക്ക് കർശനനിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.