കോട്ടക്കൽ ബസപകടം: മലയോരം നടുങ്ങി; പരിക്കേറ്റവരിൽ മൂന്നുപേരൊഴികെയുള്ളവർ നാട്ടിലേക്ക് മടങ്ങി

കേളകം: കോട്ടയത്തുനിന്ന് കൊട്ടിയൂരിലേക്കുള്ള സ്വകാര്യ ബസ് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ അപകടത്തിൽപെട്ട വാർത്തയറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ബന്ധുക്കൾ ആശങ്കയിലായി. ശനിയാഴ്ച പുലർച്ചെ രേണ്ടാടെയാണ് കോട്ടയത്തുനിന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലേക്ക് രാത്രി സർവിസ് നടത്തുന്ന അന്ന ബസും ലോറിയും കൂട്ടിയിടിച്ചത്. കോട്ടക്കൽ എച്ച്.എം.സി ഹോസ്പിറ്റലിന് സമീപം തെറ്റായദിശയിൽവന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരിട്ടി ചരൾ സ്വദേശിനി മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിേക്കറ്റവർ കോഴിക്കോട്, കോയമ്പത്തൂർ, വെല്ലൂർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരിൽ അധികവും കോട്ടക്കൽ അൽമാസ്, എച്ച്.എം.സി ഹോസ്പിറ്റലുകളിൽനിന്ന് ഡിസ്ചാർജ് ചെയ്ത് നാട്ടിലേക്ക് മടങ്ങി. ഇവരിൽ പലരും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതുടരുന്നുണ്ട്. ബസിലുണ്ടായിരുന്ന 50 യാത്രക്കാരിൽ 15 പേർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ൈഡ്രവർ പ്രദീപനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടംവരുത്തിയ ലോറി ൈഡ്രവറെ കോട്ടക്കൽ െപാലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ തുടങ്ങി മലയോര പ്രദേശങ്ങളിൽനിന്നുള്ളവരായിരുന്നു അപകടത്തിൽപെട്ട ബസിലുണ്ടായിരുന്നത്. അപകടവിവരമറിഞ്ഞ് പരിഭ്രാന്തരായ ബന്ധുക്കൾ രാവിലെതന്നെ കോഴിക്കോട്, കോട്ടക്കൽ ആശുപത്രികളിലും അപകടസ്ഥലത്തും എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.