പൊലീസിനെ കണ്ട് വിദ്യാർഥി ബൈക്ക് ഉപേക്ഷിച്ച്​ മുങ്ങി

ഉരുവച്ചാൽ: െപാലീസ് വാഹനപരിശോധന കണ്ട് വിദ്യാർഥി ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവപുരം മൊട്ടമ്മലിൽ മാലൂർ എസ്.ഐ ഷിജുവി​െൻറ നേതൃത്വത്തിൽ വാഹന പരിശോധന നടത്തെവയാണ് സംഭവം. മയ്യിൽ സ്വദേശിയായ വിദ്യാർഥി സുഹൃത്തിനോടൊപ്പം ശിവപുരത്ത് വന്ന് തിരിച്ചുപോവുകയായിരുന്നുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ബൈക്കി​െൻറ ആർ.സി ഉടമയെ കണ്ടെത്തിയ പൊലീസ്, അയാളോടും വിദ്യാർഥിയുടെ രക്ഷിതാവിനോടും ഇന്ന്‌ മാലൂർ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുവച്ചാൽ ശിവപുരം മേഖലയിൽ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി കഞ്ചാവ്, ലഹരി വസ്തുക്കൾ ബൈക്കിൽ കടത്തുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് വാഹനപരിശോധന കർശനമാക്കിയിരുന്നു. ചില ബൈക്കുകൾ നമ്പർ മാറ്റിയും നമ്പറില്ലാതെയും ഓടുന്നതായും സൂചനയുണ്ട്. ഇത്തരം ബൈക്കുകളാണ് ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്നതെന്ന് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.