കെ.എസ്.ആർ.ടി.സി ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമം: യുവാവിനെതിരെ കേസ്

ശ്രീകണ്ഠപുരം: വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് ഗൃഹനാഥനായ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. നടുവിൽ സ്വദേശിയും കോട്ടൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ കണ്ടുവളപ്പിൽ പ്രവീൺകുമാറിനെ (44) വെട്ടേറ്റ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകൈക്കും വിരലിനും സാരമായി പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ വീട്ടിലെത്തിയ പ്രവീൺകുമാറിനെ കോട്ടൂർ സ്വദേശിയായ ജയൻ എന്നയാൾ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ബന്ധുക്കളാണ് പ്രവീണിനെ ആശുപത്രിയിലെത്തിച്ചത്. പ്രവീണി​െൻറ പരാതിയിൽ ജയനെതിരെ ശ്രീകണ്ഠപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.