ശ്രീകണ്ഠപുരം: നടുവിൽ പ്രൈമറി ഹെൽത്ത് സെൻററിന് പുതിയതായി കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചതായി കെ.സി. ജോസഫ് എം.എൽ.എ അറിയിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കൊയ്യം ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് കെട്ടിടം നിർമിക്കുന്നതിനും ഈ വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.