വീട്ടമ്മ കിണറ്റിൽവീണ് മരിച്ചനിലയിൽ

ഉരുവച്ചാൽ: തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കരേറ്റ വായനശാലക്ക് സമീപത്തെ കുഞ്ഞുംവീട്ടിൽ കുഴിക്കാലി ജാനകി അമ്മയെ (84) ആണ് വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. അയൽവീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോൾ ജാനകി അമ്മയെ വീട്ടിൽ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മട്ടന്നൂരിൽനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭർത്താവ്: പരേതനായ അപ്പ നമ്പ്യാർ. മക്കൾ: കുഞ്ഞികൃഷ്ണൻ, നാരായണൻ, സരോജിനി. മരുമക്കൾ: ഓമന, ലീല, ജനാർദനൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് ഉച്ച 12ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.